News & Events

ഓണക്കോടിയായെത്തിയത് സ്മാർട്ട് ടിവിയും കമ്പ്യൂട്ടറും

മോഡൽ ഹൈസ്കൂളിലെ കുട്ടികൾക്ക് ഓണസമ്മാനമായി എത്തിയത് 6 സ്മാർട്ട് ടിവിയും കമ്പ്യൂട്ടറുകളും. ആധുനിക സാങ്കേതികരംഗം പഠനത്തിൽ ഒരുപാട് സഹായകമാകുന്ന വേളയിലാണ് സ്കൂളിലേക്ക് പുതിയ ഉപകരണങ്ങൾ ലഭിച്ചത്. മോഡൽ ഹൈസ്കൂൾ ചെയർമാൻ അലവിഹാജി അവർകൾ പ്രിൻസിപ്പൽ പുഷ്പരാജ് സാറിന് ഉപകരണങ്ങൾ കൈമാറി. ട്രസ്റ്റ് മെമ്പർ നാസർ സാഹിബ് ആശംസയർപ്പിച്ച് സംസാരിച്ചു. മാനേജർ മുഹമ്മദ് അഷറഫ് സർ , അക്കാദമിക് ഡയറക്ടർ മുഹമ്മദ് ഷെരീഫ് സർ , ട്രസ്റ്റ് മെമ്പേഴ്സ്, പി.ടി.എ അംഗങ്ങൾ സെക്ഷൻ ഹെഡ്സ് അധ്യാപകർ സ്കൂൾ ഹെഡ് ബോയ് ഹെഡ് ഗോൾ എന്നിവർ സന്നിഹിതരായിരുന്നു.