News & Events

തണലാണ് കുടുംബം

"തണലാണ് കുടുംബം" ക്യാമ്പയിൻ ഉദ്ഘാടനവും ടീനേജ് സംഗമവും.

 പേഴുംകര മോഡൽ ഹൈസ്കൂൾ മോറൽ ഡിപ്പാർട്ട്മെന്റ് ഡിസംബർ 1 മുതൽ 31 വരെ "തണലാണ് കുടുംബം" എന്ന തലക്കെട്ടിൽ നടത്തുന്ന ക്യാമ്പയിൻ ഉദ്ഘാടനവും ടീനേജ് സംഗമവും പ്രശസ്ത കലാകാരനും, മലർവാടി ടീൻ ഇന്ത്യ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവുമായ അബ്ദുറഫീഖ് പോത്തുകല്ല് നിർവഹിച്ചു.
ജമാഅത്തെ ഇസ്ലാമി പാലക്കാട് ഏരിയ പ്രസിഡന്റ് ഹാരിസ് മൗലവി ആശംസകൾ നേർന്നു. 
സ്കൂൾ മാനേജർ മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ നുസൈബ ടീച്ചർ ക്യാമ്പയിൻ പരിപാടികൾ വിശദീകരിച്ചു. മോറൽ ഡിപ്പാർട്ട്മെന്റ് ഹെഡ് ഷാഹുൽഹമീദ് സ്വാഗതവും മോറൽ ക്ലബ്ബ് കൺവീനർ ഉമർ നന്ദിയും പറഞ്ഞു.
ക്യാമ്പയിനിന്റെ ഭാഗമായി അടിക്കുറിപ്പ് മത്സരം, കുടുംബത്തോടൊപ്പം ഒരു സെൽഫി, കുടുംബ സന്ദർശനം, കുടുംബത്തിന് വിരുന്നേകാം, നൽകാം ഉമ്മുമ്മക്കൊരു സമ്മാനം,ചേർത്തുപിടിക്കാം ഉപ്പുപ്പയെ, തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഒരുമാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കും.