News & Events

ലഹരിക്കെതിരേ പോരാട്ടവുമായി പേഴുങ്കര മോഡൽ ഹൈസ്കൂൾ വിദ്യാർഥികൾ

പാലക്കാട്: ലഹരിക്കെതിരേ ശക്തമായ പോരാട്ടവുമായി പേഴുങ്കര മോഡൽ ഹൈസ്കൂൾ വിദ്യാർഥികൾ. വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ ലഹരിവിരുദ്ധ റാലിയും സാമൂഹ്യ ബോധവത്കരണവും തെരുവുനാടകവും സംഘടിപ്പിച്ചു. ‘ചിറകരിയുന്ന ലഹരിവേണ്ട, ചിന്തയുണർത്തും നാളെ മതി’ എന്ന സന്ദേശം ഉയർത്തിയായിരുന്നു വിദ്യാർഥികളുടെ ഈ ലഹരിവിരുദ്ധ പോരാട്ടം.
സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍  ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, മലർവാടി, ടീൻ ഇന്ത്യ തുടങ്ങി സ്കൂളിലെ മുഴുവൻ ക്ലബ്ബുകളും പരിപാടിയിൽ പങ്കാളിക ളായി. വിദ്യാർഥികൾ തയ്യാറാക്കിയ ലഹരിവിരുദ്ധ തെരുവ് നാട കം ശ്രദ്ധേയമായി. ലഹരിവിരുദ്ധ സന്ദേശങ്ങളും ചിത്രങ്ങളും അടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമേന്തിയാണ് പെൺകുട്ടികൾ ഉൾപ്പെടെ നൂറുകണക്കിനു വിദ്യാർഥികൾ റാലി യിൽ അണിനിരന്നത്.
പരിപാടി നോർത്ത് പോലീസ് സ്റ്റേഷൻ അസി. സബ് ഇൻസ്പെക്ടർ വിജയം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.പി. പുഷ്പ രാജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ പി.എം. ബഷീർ മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കോ- ഓർഡിനേറ്റർ നുസൈബ ടീച്ചർ നന്ദിയും പറഞ്ഞു. നോർത്ത് പോലീസ് സ്റ്റേഷൻ സിപിഒ രാജേഷ്, ഹോം ഗാർഡ് പ്രദീപ്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഡി.എം. ഷെരീഫ്, സ്കൂൾ മാനേജർ എൻ.പി. മുഹമ്മദ് അഷ്റഫ്, ഷാഹു ൽ ഹമീദ്, ഫിർദൗസ്, മറ്റ് അധ്യാപകർ, പിടിഎ പ്രതിനിധികൾ എന്നി വർ പങ്കെടുത്തു.