പാലക്കാട്: സോഷ്യൽ സയൻസ് ക്ലബിന്റെയും ഐ.ടി ക്ലബിന്റെയും ആഭിമുഖ്യത്തിൽ പേഴുങ്കര മോഡൽ ഹൈസ്കൂളിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നു. പ്രിൻസിപ്പൽ എം.പി. പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. മൂന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ വോട്ടിങ്ങിൽ പങ്കെടുത്തു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഡി.എം. മുഹമ്മദ് ഷെരീഫ്, മാനേജർ എൻ.പി. മുഹമ്മദ് അഷറഫ്. വൈസ് പ്രിൻസിപ്പൽ എസ്. ബഷീർ എന്നിവർ സംസാരിച്ചു.
അധ്യാപകരായ സരിത, ശരണ്യ, എം.എസ്. നുസൈബ, സാജിത, സൗമ്യ, സുജാത എന്നിവർ നേതൃത്വം നൽകി. സ്കൂൾ ഹെഡ് ബോയി ആയി എം. ഫയാസ് ഹഫ്രാസ്, ഹെഡ് ഗേളായി പി.വി. സൈനബ ബീഗം, അസിസ്റ്റന്റ് ഹെഡ് ബോയി ആയി എസ്. മുഹമ്മദ് സിയാദ്, അസിസ്റ്റന്റ് ഹെഡ് ഗേളായി ടി. സിൻഹ ഫാത്തിമ, സ്പോർട്സ് ക്യാപ്റ്റൻ ബോയി ആയി എച്ച്. മുഹമ്മദ് ഖേർ, ഗേളായി എം. ഹസ്ന, ആർട്സ് ബോയി ആയി പൃഥ്വി പ്രസാദ്, ഗേളായി പി. ഷിഫാ ഫാത്തിമ എന്നിവർ വിജയിച്ചു.