News & Events

1000 Goals against drugs

ലഹരിക്കെതിരേ ഗോൾമഴതീർത്ത് പേഴുങ്കര ഹൈസ്കൂൾ വിദ്യാർഥികൾ

പാലക്കാട്: ലഹരി ഉപയോഗത്തിനെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി മോഡൽ ഹൈസ്കൂൾ പേഴുങ്കരയിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ '1000 ഗോൾ എഗെയിൻസ്റ്റ് ഡ്രഗ്സ്' എന്ന പ്രത്യേക ഫുട്ബോൾ പരിപാടി സംഘടിപ്പിച്ചു.
'കിക്ക് ഔട്ട് ഡ്രഗ്സ്, സ്കോർ ഫോർ ലൈഫ്' എന്ന സന്ദേശം ഉയർത്തി നടത്തിയ പരിപാടിയിൽ ഫുട്ബോളിലൂടെ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.
ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ ആവേശം നെഞ്ചിലേറ്റി സ്കൂളിലെ ആയിരം വിദ്യാർഥികൾ ഗോൾപോസ്റ്റിലേക്ക് പ്രതീകാത്മകമായി ഗോളടിച്ച് ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് എത്തിച്ചു.
പരിപാടി നൂറുൽ ഹുദാ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ഹൈദരലി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് റിയാസ് ഖാലിദ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി അബൂബക്കർ, അഡ്മിനിസ്ട്രേറ്റർ ഡി.എം. ഷെരീഫ്, സ്കൂൾ മാനേജർ മുഹമ്മദ് അഷറഫ്, പ്രിൻസിപ്പൽ എം.പി. പുഷ്പരാജ്, വൈസ് പ്രിൻസിപ്പൽ പി.എം. ബഷീർ, അധ്യാപകർ, പിടിഎ പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി. അധ്യാപകരായ യു. ഉമ്മർ, മൻസൂർ, ഷാഹുൽ ഹമീദ്, ലൈജു, അബ്ദുൾ ഗഫൂർ, എം.എസ്. നുസൈബ, സജീന എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികൾ ലഹരി ഉപയോഗത്തിനെതിരേ പ്രതിജ്ഞയെടുത്തു.