രക്ഷിതാക്കൾക്കുള്ള ബോധവത്കരണ പരിപാടി 28-1-26 ന് സ്കൂള്‍ സംഘടിപ്പിച്ചു
ഇന്റർനെറ്റ് ഉപയോഗം ആധുനിക കാലത്ത് നമ്മുടെ ജീവിതശൈലിയുടെ അനിവാര്യഘടകമായി മാറിയിരിക്കുകയാണല്ലൊ.
അതിലൂടെ നാം ആർജിച്ചെടുക്കുന്ന നേട്ടങ്ങൾ വളരെ വലുതാണ്
. പക്ഷേ.........
അശ്രദ്ധമായി ഇൻറർനെറ്റിന് അടിപെട്ടുപോയാൽ നമ്മുടെ സമയം,ബന്ധങ്ങൾ , ആരോഗ്യം, സർഗാത്മകമായ കഴിവുകൾ എന്നിവ നശിച്ചു പോകുക മാത്രമല്ല വലിയ വിപത്തുകൾ വരുത്തി വെക്കും എന്നതും വലിയ സത്യമാണ് .
അതിനെ കുറിച്ച് കൂടുതൽ അറിയാനും തെറ്റായ രീതിയിലുള്ള ഇന്റർനെറ്റ് ഉപയോഗം മൂലം വന്നു ചേരുന്ന ദുരിതങ്ങളിൽ നിന്നും നമ്മേയും നമ്മുടെ മക്കളേയും രക്ഷപ്പെടുത്തുവാനും ആവശ്യമായ മുൻകരുതലുകൾ എങ്ങനെ സാധിക്കാം എന്ന വിഷയത്തിൽ ഒരു പഠനക്ളാസ്സ് കേൾക്കാൻ നമ്മുടെ സ്കൂളിൽ രക്ഷിതാക്കളോടൊപ്പം വിദ്യാർത്ഥികൾക്കും അവസരം ഒരുക്കി