News & Events

library book donation

സ്കൂൾ ലൈബ്രറിയിലേക്ക് രക്ഷിതാക്കളുടെ കൈതാങ്ങ്--------------------------
നമ്മുടെ സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിനി തസ്‌ലീമ ഇന്ന് സ്കൂൾ ലൈബ്രറിയിലേക്ക് കുറച്ച് പുസ്തകങ്ങൾ സംഭാവന നൽകുകയുണ്ടായി.മാതൃകാപരമായ കർമ്മത്തിനു പ്രചോദനം നൽകിയ രക്ഷിതാക്കളെയും ,കുട്ടിയേയും  ഈ അവസരത്തിൽ അഭിനന്ദിക്കുന്നു.
വായനയിലൂടെ
ആശയ വിനിമയ കഴിവുകൾ വളർത്താനും,
അറിവ് വർധിപ്പിക്കാനും, സമ്മർദ്ദം കുറക്കാനും, മനസ്സുകൾക്ക്  സന്തോഷം നൽകാനും,ഭാവനയും സർഗ്ഗാത്മകതയും വളർത്താനും സഹായിക്കും.                                        കുട്ടികളിൽ വായന ശീലം വളർത്തി വായനയുടെ മധുര ഫലങ്ങൾ ആസ്വദിക്കാൻ മോഡൽ സ്കൂൾ അവസരം ഒരുക്കാൻ തീരുമാനിച്ചിരിക്കുന്നു .
പ്രിയപ്പെട്ട രക്ഷിതാക്കൾക്ക് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
വായനയിലൂടെ പുതിയ തലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യം കൈവരിക്കാനും  ഈ മഹത് സംരംഭത്തിൽ ഭാഗവാക്കുകളാവാനും  താല്പര്യമുള്ള രക്ഷിതാക്കളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.